കേരളത്തിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ്: യൂണിസെഫ്
തിരുവനന്തപുരം: കേരളത്തിലെ കുട്ടികളിലെ പോഷകാഹാരക്കുറവിലും ഗര്‍ഭസ്ഥശിശുക്കളുടെ വര്‍ധിച്ചു വരുന്ന മരണനിരക്കിലും യൂണിസെഫ് പ്രതിനിധിസംഘം ആശങ്ക പ്രകടിപ്പിച്ചു.
യൂണിസെഫ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എച്ച്.ഷാം പൂ, യൂണിസെഫ് ഇന്ത്യാ പ്രതിനിധി അലന്‍ കോര്‍ട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ദക്ഷിണേഷ്യയിലെ യൂണിസെഫ് മേഖലാ മേധാവികളുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്.
എല്ലാ വിഭാഗം ജനങ്ങളുടേയും ആരോഗ്യം പരിഗണിക്കുമ്പോള്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെങ്കിലും കുട്ടികളില്‍ പോഷകാഹാരക്കുറവ് നിലനില്ക്കുന്നു എന്ന വസ്തുത ഖേദകരമാണെന്ന് ഷാം പൂ പറഞ്ഞു. ഗര്‍ഭസ്ഥശിശു മരണനിരക്ക് കുറയാത്തതിലും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.
അതേ സമയം ശിശുമരണ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ കേരളം കൈവരിച്ച നേട്ടത്തെ ഷാം പൂ ശ്ലാഘിച്ചു. ഇന്ത്യയിലെ ശിശുമരണനിരക്ക് നൂറില്‍ 72 ആണെങ്കില്‍ കേരളത്തിലേത് നൂറില്‍ 12 മാത്രമാണ്. ഇന്ത്യയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നതും കേരളത്തിലാണെന്നത് അഭിനന്ദനീയമാണെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications