പെണ്‍വാണിഭം : ഡയറിയില്‍ പ്രമുഖരുടെ പേരുകളും
തിരുവനന്തപുരം : ഗൗരീശപട്ടം പെണ്‍വാണിഭം നടത്തിയ സംഘത്തില്‍ നിന്നും പിടിച്ചെടുത്ത ഡയറിയില്‍ പല ഉന്നതന്മാരുടെയും പ്രമുഖരുടെയും പേരുകള്‍.
ഈ വഴിക്ക് പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. സമൂഹത്തില്‍ ഉന്നതസ്ഥാനമുള്ള ഈ സമ്പന്നര്‍ക്ക് കേസില്‍ പങ്കുണ്ടായിരുന്നു എന്നാണ് പൊലീസ് അനുമാനിക്കുന്നത്.
സംഘത്തിന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചവരുടെ നമ്പരുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിലൂടെ തന്നെ പല ഉന്നതരും കുടുങ്ങാനിടയുണ്ടെന്ന് അറിയുന്നു.
തിരുവനന്തപുരം നഗരത്തിലെ ചില സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനികളുടെ മേല്‍വിലാസവും ഫോണ്‍ നമ്പരും അടങ്ങിയ ഡയറിയും റെയ്ഡില്‍ കിട്ടിയിരുന്നു. ബ്ലൂ ഫിലിം നിര്‍മ്മാണവും സംഘം നടത്തിയിരുന്നതായി പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
റെയ്ഡിനിടയില്‍ രക്ഷപ്പെട്ട മോളി എന്ന സ്ത്രീക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications