കൊലക്കേസില്‍ മധ്യവയസ്കക്ക് എട്ടു വര്‍ഷം തടവ്
കോട്ടയം: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മധ്യവയസ്കക്ക് കഠിനതടവ്.
കൊണ്ടൂര്‍ തിടനാട് നരിമറ്റത്ത് കുട്ടിയമ്മ(40)യ്ക്കാണ് കോട്ടയം ജില്ലാ സെഷന്‍സ് ജഡ്ജി ജെ.എം.ജയിംസ് എട്ടു കൊല്ലം കഠിനതടവ് ശിക്ഷ വിധിച്ചത്. തെക്കേക്കര പെരുമ്പിലക്കര ആഴാത്ത് ജോസഫിന്റെ മകന്‍ മനു(24)വിനെ കുത്തിക്കൊലപ്പെടുത്തിയതിനാണ് കുട്ടിയമ്മക്ക് ശിക്ഷ ലഭിച്ചത്. 1996 ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊലപാതകത്തിന് എട്ടു വര്‍ഷം കഠിനതടവും വീട്ടില്‍ അതിക്രമിച്ചുകയറിയതിന് ഒരു മാസം തടവുമാണ് ശിക്ഷ. ശിക്ഷകള്‍ രണ്ടും ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും.
പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.ഫ്രാന്‍സിസ് തോമസ് ഹാജരായി.












Click it and Unblock the Notifications