Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിസ്ബുളുമായി സോപാധിക ചര്‍ച്ചയില്ല: സക്സേന

ദില്ലി: കശ്മീര്‍ ചര്‍ച്ചയില്‍ പാകിസ്താനെയും പങ്കെടുപ്പിക്കണമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ വാശി പിടിക്കുകയാണെങ്കില്‍ അവരുമായി ചര്‍ച്ച നടത്തില്ലെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര സക്സേന പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനിയുമായി ഒക്ടോബര്‍ 19 ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തകാലത്ത് തീവ്രവാദം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് ശ്രദ്ധേയമായ വിജയങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സക്സേന പറഞ്ഞു. ജനങ്ങളുടെ പിന്തുണ കാരണമാണ് ഇതു സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള യുദ്ധം ഇപ്പോഴും തുടരുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

തീവ്രവാദികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്ക്കുകയാണെന്ന് സക്സേന പറഞ്ഞു. തീവ്രവാദികളില്‍ ഒരു വിഭാഗത്തിന് ദേശീയ മുഖ്യധാരയിലേക്കു തിരിച്ചുവരാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അവരില്‍ തന്നെയുള്ള മറ്റൊരു വിഭാഗത്തിന്റെ എതിര്‍പ്പുമൂലമാണ് ഇതു സാധിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+