കശ്മീരില്‍ 17ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു കൊടും ഭീകരന്‍ ഉള്‍പ്പടെ നാല് പേര്‍ അറസ്റിലായിട്ടുണ്ട്.
ഉധംപൂര്‍ ജില്ലയിലാണ് ഒക്ടോബര്‍ 19 വ്യാഴാഴ്ച 15 ഭീകരര്‍ കൊല്ലപ്പെട്ടത്. ബാരാമുള്ള ജില്ലയില്‍ ഒരു ഭീകരന്‍ വെടിയേറ്റ് മരിച്ചു.
അല്‍ ബാദര്‍ എന്ന സംഘടനയില്‍പെട്ട ഗുലാംമുഹമ്മദ് പാറ എന്ന കൊടും ഭീകരനാണ് ഒക്ടോബര്‍ 19 വ്യാഴാഴ്ച സുരക്ഷാസേനയുടെ പിടിയിലായത്. കുപ്വാര ഗ്രാമത്തില്‍ തീവ്രവാദികളുടെ ഒളിത്താവളത്തില്‍ നിന്നും 6.3 കിലോഗ്രാം ആര്‍ഡിഎക്സ് പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications