ഫോണ്‍ അപേക്ഷാ നിരക്ക് കുറച്ചു
ദില്ലി : പുതിയ ടെലിഫോണ്‍ കണക്ഷനുള്ള രജിസ്ട്രേഷന്‍ നിരക്കുകള്‍ കുറച്ചു.
നഗരപ്രദേശങ്ങളിലെ അപേക്ഷാ നിരക്ക് 3,000 രൂപയില്‍ നിന്നും 2,000 രൂപയായും ഗ്രാമപ്രദേശങ്ങളിലെ നിരക്ക് 1,000 രൂപയില്‍ നിന്നും 500 രൂപയായും കുറയ്ക്കും. ഫോണ്‍ കണക്ഷനുള്ള അപേക്ഷാ ഫോറം സൗജന്യമാക്കും. ഇതിന് ഇപ്പോള്‍ 10 രൂപ ഈടാക്കുന്നുണ്ട്.
പുതുക്കിയ നിരക്കുകള്‍ നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഒക്ടോബര്‍ 18 ചൊവാഴ്ച കമ്മ്യുണിക്കേഷന്‍ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിച്ചു.
ഫോണ്‍ ബില്ലുകള്‍ ശനിയാഴ്ചയും ഞായറാഴ്ചയും കൂടി അടയ്ക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും ധനകാര്യ എഡിറ്റര്‍മാരുടെ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.












Click it and Unblock the Notifications