പ്രിയങ്കാഗാന്ധിയുടെ വീട്ടില്‍ ആത്മഹത്യാശ്രമം
ദില്ലി: പ്രിയങ്കാ ഗാന്ധിയുടെയും റോബര്‍ട്ട് വധേരയുടെയും വീട്ടില്‍ ആത്മഹത്യയ്ക്കു ശ്രമം. പ്രിയങ്കയുടെ ഒരു പരിചാരകയായ ശകുന്തളയുടെ 15കാരിയായ മകള്‍ എലിസബത്താണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ലോധി എസ്റേറ്റിലെ വധേര ബംഗ്ലാവിലാണ് ആത്മഹത്യാ ശ്രമം നടന്നത്.
ഒക്ടോബര്‍ 17ന് ചൊവാഴ്ച രാത്രിയാണ് സംഭവം. ശരീരം മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച എലിസബത്തിനെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ദേഹത്തിന്റെ 90 ശതമാനം ഭാഗത്തും പൊള്ളലേറ്റ എലിസബത്തിന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.
പൊലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications