Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിനെതിരേ കേസ്

ദില്ലി: മുന്‍ പ്രധാനമന്ത്രി എസ്.ചന്ദ്രശേഖറിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അനൗദ്യോഗിക ആവശ്യങ്ങള്‍ക്ക് വ്യോമസേനാ വിമാനം ഉപയോഗിച്ച ഇനത്തില്‍ വാടകയായി കിട്ടാനുള്ള 5.92 കോടി രൂപ ഈടാക്കാനാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.

മുന്‍ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹറാവു, എച്ച്.ഡി.ദേവഗൗഡ എന്നിവര്‍ക്കെതിരേയും സമാനമായ കേസുകള്‍ ഫയല്‍ ചെയ്യുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.കെ.സൂദ് ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ഒക്ടോബര്‍ 24 ചൊവാഴ്ചയാണ് ഈ കേസുകള്‍ ഫയല്‍ ചെയ്യുക.

നരസിംഹറാവു 5.27 കോടി രൂപയും ദേവഗൗഡ 26.48 ലക്ഷം രൂപയും കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് ഇതു സംബന്ധിച്ച് പൊതു താല്പര്യ ഹര്‍ജി ഫയല്‍ ചെയ്ത അഡ്വ.ബി.എല്‍.വധേര പറഞ്ഞു. ജസ്റിസുമാരായ അരുണ്‍കുമാര്‍, എ.കെ.സിരി എന്നിവര്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുകയാണ്.

അതേ സമയം മുന്‍ പ്രധാനമന്ത്രിമാര്‍ക്കെതിരേ നിയമനടപടികള്‍ തുടരാന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ഓഫീസില്‍ നിന്ന് അനുമതി നല്കിയിട്ടുണ്ട്. അടയ്ക്കാനുള്ള തുകയില്‍ ഒരിളവും അനുവദിക്കേണ്ട കാര്യമില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+