Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്കുമാര്‍: വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 31 വരെ നീട്ടി

ദില്ലി: രാജ്കുമാര്‍ പ്രശ്നത്തില്‍ സുപ്രിംകോടതി ഒക്ടോബര്‍ 31ന് തുടര്‍വാദം കേള്‍ക്കും. തുടര്‍ച്ചായ മൂന്നാം ദിവസവും വാദം കേട്ട ശേഷമാണ് സുപ്രിം കോടതി മൂന്നംഗ ബെഞ്ച് തുടര്‍വാദം കേള്‍ക്കുന്നത് നീട്ടിവെച്ചത്.

രാജ്കുമാറിനെ മോചിപ്പിക്കാനായി വീരപ്പന്റെ കൂട്ടാളികളായ ടാഡാ തടവുകാരെ വിട്ടയക്കാനുള്ള കര്‍ണാടക, തമിഴ്നാടുകളുടെ സര്‍ക്കാരുകളുടെ തീരുമാനത്തിനെതിരെ നല്‍കിയ ഹര്‍ജിയിന്മേലാണ് സുപ്രിം കോടതി വാദം കേള്‍ക്കുന്നത്.

മൂന്നംഗ ബെഞ്ച് തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ രാജ്കുമാര്‍ പ്രശ്നം കൈകാര്യം ചെയ്ത രീതിക്കെതിരെ സുപ്രിം കോടതി വീണ്ടും വിമര്‍ശനമുയര്‍ത്തി. വീരപ്പന്‍ ബന്ദിയാക്കിവെച്ചിരിക്കുന്ന രാജ്കുമാറിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കഴിഞ്ഞ 10 വര്‍ഷമായി വീരപ്പനെതിരെ ഒന്നു ചെയ്യാന്‍ കഴിയാഞ്ഞ തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളാവും അതിന് ഉത്തരവാദികളെന്ന് സുപ്രിം കോടതി കുറ്റപ്പെടുത്തി.

ടാഡാ തടവുകാരെ വിട്ടയക്കാനുള്ള ഇരുസര്‍ക്കാരുകളുടെയും തീരുമാനവും ഇരു സര്‍ക്കാരുകളുടെയും പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ അതിനുള്ള അനുമതിക്കായി ടാഡാ കോടതിയെ സമീപിച്ചതും കോടതി അനുമതി നല്‍കിയതും മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഇരുസംസ്ഥാനങ്ങളുടെയും പ്രോസിക്യൂട്ടര്‍മാരും ടാഡാ കോടതിയും ചേര്‍ന്ന് നിയമത്തെ വഞ്ചിക്കുകയാണ് ചെയ്തത്. ഇത് വളരെ ഗൗരവമേറിയ സംഗതിയാണ്.

രാജ്കുമാറിനെ ബന്ദിയാക്കിയതിനെ തുടര്‍ന്ന് ഇരുസര്‍ക്കാരുകളുടെയും ചെയ്തികളില്‍ നിഴലിച്ചത് വീരപ്പനോടുള്ള ഭയമാണ്. വീരപ്പന്‍ ആവശ്യപ്പെട്ടതനുസരിച്ച് ടാഡാ തടവുകാര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ ടാഡാ കോടതിയില്‍ നിന്ന് അനുമതി തേടിയതടക്കമുള്ള നടപടികളില്‍ വീരപ്പനെതിരെ ശക്തമായ നീക്കങ്ങളൊന്നും നടത്താന്‍ ഇരുസര്‍ക്കാരുകള്‍ക്കുമാവില്ല എന്നാണ് വ്യക്തമായത്. മൂന്നംഗ ഡിവിഷന്‍ ബെഞ്ചിന് നേതൃത്വം നല്‍കുന്ന എസ്.പി.ബറുച്ച പറഞ്ഞു.

ഫാം ഹൗസിലെത്തിയ വേളയില്‍ രാജ്കുമാറിന് സുരക്ഷ നല്‍കാഞ്ഞതില്‍ തമിഴ്നാട് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. ഫാം ഹൗസില്‍ വെച്ചാണ് വീരപ്പന്‍ രാജ്കുമാറിനെയും മറ്റുള്ളവരെയും തട്ടികൊണ്ടുപോയത്.

രാജ്കുമാറിന് സംരക്ഷണം നല്‍കേണ്ട യാതൊരു സാഹചര്യവുമില്ലായിരുന്നുവെന്ന് തമിഴ്നാട് സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ കൗണ്‍സല്‍ വി.ആര്‍.റെഡ്ഢി കോടതിയില്‍ പറഞ്ഞു. മാത്രവുമല്ല രാജ്കുമാര്‍ ഫാം ഹൗസിലെത്തിയ സമയത്ത് പൊലീസ് നീലഗിരിയില്‍ തോട്ടം തൊഴിലാളികളുടെ സമരം കൈകാര്യം ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.

വീരപ്പന്‍ രാജ്കുമാറിനെ തട്ടികൊണ്ടുപോവാനിടയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും രാജ്കുമാറിനെ പോലൊരാള്‍ക്ക് എന്തുകൊണ്ട് സംരക്ഷണം നല്‍കിയില്ലെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റിസ് ബറുച്ചയും ജസ്റിസ് സബര്‍വാളും ചോദിച്ചു. സീനിയര്‍ കൗണ്‍സല്‍ വി.ആര്‍.റെഡ്ഢി ഇതിന് തൃപ്തികരമായ ഉത്തരം നല്‍കിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+