കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യമാഫിയാ സംഘതലവന്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: അന്തര്‍സംസ്ഥാന മദ്യമാഫിയാസംഘ തലവന്‍ പിടിയിലായി. അനധികൃത മദ്യക്കടത്ത്, വാഹനമോഷണ കേസുകളില്‍ പ്രതിയായ തൃശൂര്‍ ഒളിമ്പിലാശേരിക്കരയില്‍ കല്ലിക്കാട്ടുവീട്ടില്‍ ശ്യാംകുമാര്‍ (34) ആണ് അങ്കമാലി പൊലീസിന്റെ പിടിയിലായത്.

ഏറെ നാള്‍ ഗള്‍ഫിലായിരുന്ന ശ്യാംകുമാര്‍ നാട്ടിലെത്തിയ ശേഷമാണ് സ്പിരിറ്റ് കച്ചവടത്തിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. വാഹനകവര്‍ച്ചാസംഘങ്ങളില്‍ നിന്നും വണ്ടി വാങ്ങി അതിലാണ് മംഗലാപുരത്ത് നിന്നും മറ്റുമായി സ്പിരിറ്റും മദ്യവും കടത്തിയിരുന്നത്. മദ്യം കടത്തിക്കൊണ്ടുവരുന്ന വാഹനങ്ങള്‍ പൊലീസിന്റെയോ എക്സൈസിന്റെയോ കണ്ണില്‍ പെട്ടാല്‍ വഴിയിലുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു ശ്യാംകുമാറിന്റെ പതിവ്.

ടാറ്റാസുമോയില്‍ മദ്യം കടത്തുന്നതിനിടെ തലശേരിയില്‍ വെച്ച് സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥര്‍ കൈ കാണിച്ചിട്ടും ശ്യാംകുമാര്‍ നിര്‍ത്തിയില്ല. ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നപ്പോള്‍ വണ്ടി വഴിയിലുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. 84 കേയ്സ് ബ്രാണ്ടിയാണ് വാഹനത്തിലുണ്ടായിരുന്നത്. അങ്കമാലി തച്ചുകുഴി ബിജുവിന്റെ വീട്ടില്‍ നിന്നും മോഷണം പോയതായിരുന്നു ടാറ്റാ സുമോ.

ഈ മോഷണക്കേസില്‍ പ്രതികളായ ആലുവ സ്വദേശി ഷാഹുല്‍ ഹമീദ്, കാലടി സ്വദേശി ജോണ്‍സണ്‍, ചാലക്കുടി സ്വദേശി സോജന്‍ എന്നിവരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയതോടെയാണ് ശ്യാംകുമാറിനെ കുറിച്ച് വിവരം ലഭിച്ചത്. ഇവര്‍ 57,000 രൂപയ്ക്കാണ് സുമോ ശ്യാം കുമാറിന് വിറ്റത്. 20,000 രൂപ അഡ്വാന്‍സായി നല്‍കി വണ്ടി കൈപറ്റി.

മംഗലാപുരത്ത് നിന്ന് വാങ്ങുന്ന ബ്രാണ്ടി ഇരട്ടി വിലക്ക് തൃശൂര്‍ ഭാഗങ്ങളില്‍ മറിച്ച് വില്‍ക്കുകയാണ് പതിവെന്ന ്ശ്യാം കുമാര്‍ പൊലീസിനോട് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X