തലശ്ശേരിയില്‍ പൊലീസിനു നേരെ ബോംബാക്രമണം
കണ്ണൂര്‍: റെയ്ഡിനെത്തിയ പൊലീസുകാര്‍ക്കു നേരെ തലശ്ശേരിയില്‍ ബോംബേറ്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റു ചെയ്തു. ഒക്ടോബര്‍ 18 ബുധനാഴ്ച വൈകീട്ട് തലശ്ശേരിക്കടുത്ത് കൊളരശ്ശേരി എരഞ്ഞോളി അരങ്ങേറ്റുപറമ്പിലാണ് സംഭവം നടന്നത്.
മുരിക്കോളി ശ്രീജിത്(20), കോമത്തുപാറ കെ.സി.പ്രകാശ്(20), കാവുമ്പാഗത്തെ ചമ്പോളന്റവിടെ വിജേഷ്(20) എന്നിവരെയാണ് അറസ്റുചെയ്തത്. ഇവരില്‍ നിന്ന് ഏഴ് നാടന്‍ ബോംബ്, വടിവാള്‍, രണ്ടു കൊടുവാള്‍, രണ്ടു ചുരികക്കത്തി, ഒരു മഴു എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റിലായവരോടൊപ്പമുണ്ടായിരുന്ന മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.
ഒക്ടോബര്‍ 17 ചൊവാഴ്ച കുയ്യാലിയില്‍ സിപിഎം പ്രവര്‍ത്തകനെ ബസ്സില്‍ നിന്നു പിടിച്ചിറക്കി കുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായ ബൈജു ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ബുധനാഴ്ച രാവിലെ സിപിഎം- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇരുപക്ഷവും പരസ്പരം ബോംബെറിഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വിവരമറിഞ്ഞ് പൊലീസെത്തി ഇരു വിഭാഗത്തെയും വിരട്ടിയോടിച്ചു. പിന്നീട് എരഞ്ഞോളി അരങ്ങേറ്റുപറമ്പില്‍ റെയ്ഡിനെത്തിയ പൊലീസിനു നേരെ ആര്‍എസ്എസ്സുകാര്‍ ബോംബെറിയുകയായിരുന്നു. ബോംബെറിഞ്ഞവരെ പൊലീസ് ഓടിച്ചു പിടിച്ചു.
സമാധാനം നിലനിര്‍ത്താന്‍ ആറ് സിപിഎമ്മുകാരും രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരുമുള്‍പ്പടെ ഒമ്പതു പേരെ കസ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കെളശ്ശേരിയില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, കെഎപി ബോംബ് സ്ക്വാഡ് എന്നിവയുള്‍പ്പടെ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications