ചവര്‍ ഫാക്ടറിക്കെതിരെ സമരം ശക്തമാകുന്നു
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിളപ്പില്‍ശാലയില്‍ സ്ഥാപിച്ച ചവര്‍ സംസ്കരണ ഫാക്ടറിക്കെതിരെ സമരം ശക്തമാകുന്നു.കഴിഞ്ഞ ദിവസം രാത്രി ചവര്‍കയറ്റിവന്ന കോര്‍പ്പറേഷന്‍ ലോറികള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ് ചെയ്തിരുന്നു. അറസ്റില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 18 ബുധനാഴ്ച നൂറ് കണക്കിന് സ്ഥലവാസികള്‍ വിളപ്പില്‍ശാല പൊലീസ് സ്റേഷന് മുന്നില്‍ ധര്‍ണ്ണ നടത്തി. ബുധനാഴ്ച പ്രദേശത്ത് ഹര്‍ത്താലും ആചരിച്ചു.
ധര്‍ണ്ണ ഉദ്ഘാടനം ചെയ്്തത് സിപിഐ അംഗവും വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റുമായ സുജാത ജോണിയാണ്. പ്രാദേശിക സിപിഐ നേതൃത്വം ഫാക്ടറിക്കെതിരായ സമരത്തെ പിന്തുണച്ചതോടെ ഫാക്ടറിയെ അനുകൂലിച്ചു വന്ന സിപിഎം ഒറ്റപ്പെട്ടിരിക്കുകയാണ്.കോണ്‍ഗ്രസ്, ബിജെപി നേതാക്കളും ധര്‍ണ്ണയെ അഭിസംബോധന ചെയ്തു. ഫാക്ടറി പൂട്ടുന്നതു വരെ സമരം ശക്തമായി തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഫാക്ടറിയില്‍ നിന്നുള്ള മലിനജലം സമീപത്തുള്ള കുടിവെള്ള സ്രോതസുകളെ മലിനപ്പെടുത്തുന്നുവെന്ന് ജനങ്ങള്‍ക്ക് പരാതിയുണ്ട്. ചിലര്‍ക്ക് ത്വക് രോഗങ്ങളുണ്ടായെന്നും പറയപ്പെടുന്നു.
കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ ഒക്ടോബര്‍ 18 ബുധനാഴ്ച ഫാക്ടറി സന്ദര്‍ശിച്ചു. ചവര്‍ ഫാക്ടറി സന്ദര്‍ശിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചിരുന്നതായും ആക്ഷേപമുണ്ട്.












Click it and Unblock the Notifications