രംഗരാജന്‍ ഗവര്‍ണറായി ചുമതലയേറ്റു
തിരുവനന്തപുരം: ആന്ധ്രപ്രദേശ് ഗവര്‍ണര്‍ സി.രംഗരാജന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു.
ഒക്ടോബര്‍ 19 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റിസ് കെ.കെ.ഉഷ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
കേരള ഗവര്‍ണര്‍ ജസ്റിസ് സുഖ്ദേവി സിങ് കാംഗ് 21 ദിവസത്തെ അവധിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്നാണ് ആന്ധ്ര ഗവര്‍ണര്‍ രംഗരാജന് കേരളത്തിന്റെ അധിക ചുമതല നല്കിയത്.
സത്യപ്രതിജ്ഞ ചെയ്യാന്‍ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രംഗരാജനെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍, മന്ത്രിസഭാംഗങ്ങള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, തിരുവനന്തപുരം മേയര്‍ പ്രൊഫ.ജെ.ചന്ദ്ര എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.












Click it and Unblock the Notifications