Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലും ബാലവേല പെരുകുന്നു

തിരുവനന്തപുരം : സാമൂഹ്യ സ്ഥിതിയിലും സാക്ഷരതയിലും ഊറ്റം കൊള്ളുന്ന കേരളത്തിലും ബാലവേല നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

കോഴിക്കോട് സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ നരകിക്കുന്ന ബംഗാളിക്കുട്ടികളുടെ വാര്‍ത്ത വന്നതിന്റെ ചൂടാറും മുമ്പാണ് തിരുവനന്തപുരം റെയില്‍വെ സ്റേഷനില്‍ നിന്നും ബാലവേലക്ക് കുട്ടികളെ കൊണ്ടുവന്ന സംഘത്തെ പിടികൂടിയത്.

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നും കാസര്‍ഗോട്ടുള്ള പലഹാരനിര്‍മ്മാണ ശാലയിലേക്ക് കൊണ്ടുപോവുകയായിരുന്ന 15 കുട്ടികളെയാണ് റെയില്‍വെപൊലീസ് രക്ഷിച്ച് ജുവനൈല്‍ ഹോമിലെത്തിച്ചത്.

കാസര്‍ഗോട്ടെ നുള്ളിപ്പാടിയിലുള്ള എണ്ണപ്പലഹാര നിര്‍മ്മാണശാലയില്‍ പകലന്തിയോളം പണിയെടുത്താല്‍ ഇവര്‍ക്ക് കിട്ടുന്ന മാസശമ്പളം 200 രൂപ മുതല്‍ 800 രൂപ വരെയാണ്. ഇത് ഇവരുടെ മാതാപിതാക്കളെയാണ് ഏല്‍പ്പിക്കുക.

എണ്ണയില്‍ മുറുക്ക് തിളപ്പിച്ചെടുക്കുകയാണ് പ്രധാനമായും ഇവരുടെ ജോലി. തിളച്ച എണ്ണയില്‍ വെന്തുരുകുന്ന ഈ ബാല്യങ്ങള്‍ സ്കൂളില്‍ പോയിരുന്നവരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. മാതാപിതാക്കള്‍ പറഞ്ഞതിനാലാണ് തങ്ങള്‍ ജോലിക്കെത്തിയതെന്ന് ഇപ്പോഴും പഠിക്കാനാഗ്രഹിക്കുന്ന ഇവര്‍ പറയുന്നു.

അഞ്ചു വയസുകാരന്‍ മുതല്‍ 16 വയസുകാരന്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരെ കൂട്ടിക്കൊണ്ടു പോകാന്‍ ഒക്ടോബര്‍ 18 ബുധനാഴ്ച മാതാപിതാക്കളെത്തി.

ഇനി ബാലവേലയുടെ കാര്യത്തിലും ദൈവത്തിന്റെ സ്വന്തം നാടിന് അഭിമാനിക്കാം.മറ്റ് സംസ്ഥാനങ്ങളില്‍ അവിടെയുള്ള കുട്ടികള്‍ തന്നെ പണിയെടുക്കുമ്പോള്‍ കേരളത്തില്‍ അത് ബംഗാളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നു വരുന്ന കുട്ടികളാണെന്നത് മാത്രമാണ് വ്യത്യാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+