കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി സ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് മത്സരമില്ലാതെ

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ ഏഴ് സ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരം ഒഴിവായി. ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ രൂപീകരിച്ച കമ്മിറ്റികള്‍ക്ക് കൗണ്‍സില്‍ യോഗം ഏകകണ്േഠന അംഗീകാരം നല്‍കി.

എല്‍ഡിഎഫിന് ഭരണം ലഭിച്ച കോര്‍പ്പറേഷനില്‍ വര്‍ക്സ് സ്റാന്റിംഗ് കമ്മിറ്റിയുടെയും വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടെയും ചെയര്‍മാന്‍ സ്ഥാനം യുഡിഎഫിനാണ്.

സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരെ ശനിയാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപിക്കും. ധനകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡെപ്യൂട്ടി മേയര്‍ എം.വി.ജോര്‍ജായിരിക്കും. സി.കെ.ഗോപാലന്‍ (വികസനകാര്യം), കെ.ജെ.സോഹന്‍ (ക്ഷേമകാര്യം), പി.എന്‍.സീനുലാല്‍ (ആരോഗ്യം, വിദ്യാഭ്യാസം), കെ.എം.ഹംസകുഞ്ഞ് (വര്‍ക്സ്), സി.കെ.മണിശങ്കര്‍ (ടൗണ്‍ പ്ലാനിംഗ്, ഹെറിറ്റേജ്), വി.പി.ശശി (ടാക്സ് അപ്പീല്‍) എന്നിവരായിരിക്കും മറ്റ് സ്റാന്റിംഗ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X