കെപിസിസി തിരഞ്ഞെടുപ്പ്: ദില്ലിയില്‍ ചര്‍ച്ച
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഒക്ടോബര്‍ 20 വെള്ളിയാഴ്ച ദില്ലിയില്‍ നടക്കും.
എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയാണ് ചര്‍ച്ച നടത്തുന്നത്. കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി, കെ.കരുണാകരന്‍ എംപി എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.
തെന്നല ബാലകൃഷ്ണപിള്ളയും എ.കെ.ആന്റണിയും ഒക്ടോബര്‍ 19 വ്യാഴാഴ്ച തിരുവനന്തപുരത്തു നിന്ന് ദില്ലിയിലേക്കു പുറപ്പെട്ടു. കരുണാകരന്‍ ഒക്ടോബര്‍ 20 വെള്ളിയാഴ്ചയേ ദില്ലിയിലേക്കു യാത്രയാകൂ.
കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ജനാര്‍ദ്ദന പൂജാരിയേയും നേതാക്കള്‍ കാണും.












Click it and Unblock the Notifications