നികുതിമാറ്റം തീരുമാനിച്ചിട്ടില്ല : മന്ത്രി
തിരുവനന്തപുരം : കോര്‍പ്പറേഷനുകളോട് ചേര്‍ത്ത പഞ്ചായത്തുകളിലെ നികുതി നിരക്കുകളില്‍ ഇപ്പോള്‍ മാറ്റം വരുത്തില്ലെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി.
ഒക്ടോബര്‍ 18 ബുധനാഴ്ച ചേര്‍ന്ന കോര്‍പ്പറേഷന്‍ മേയര്‍മാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നികുതി പിരിവ് കാര്യക്ഷമമാക്കാനും ജനകീയാസൂത്രണപദ്ധതി സമയബന്ധിതമായി നടപ്പാക്കാനും മന്ത്രി നിര്‍ദേശിച്ചു. തല്‍സമയ കെട്ടിട നര്‍മാണ പെര്‍മിറ്റ് നല്‍കുന്ന സംവിധാനം എല്ലാ കോര്‍പ്പറേഷനുകളിലും നടപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കൊല്ലം, കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ ആധുനിക ചവര്‍ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് മേയര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications