Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റെടുത്ത പദ്ധതികള്‍ പുര്‍ത്തിയാക്കാന്‍ ശ്രദ്ധ: രാജഗോപാല്‍

കൊച്ചി: പുതിയ പദ്ധതികളെക്കാള്‍ ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് റെയില്‍വേ മുന്തിയ പരിഗണന നല്കുന്നതെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു.

എറണാകുളം സൗത്ത് റെയില്‍വേ സ്റേഷനില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനകം അംഗികരിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ മാത്രം 1900 കോടി രൂപ വേണം. ഒരു വര്‍ഷം അനുവദിക്കുന്നത് 800 കോടി രൂപ മാത്രമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

റെയില്‍വേ പദ്ധതികള്‍ നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളും സഹകരിക്കണമെന്ന് രാജഗോപാല്‍ നിര്‍ദ്ദേശിച്ചു. തമിഴ്നാട്, കരണാടക, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഈ രീതിയില്‍ മുന്നേറുന്നുണ്ട്. പദ്ധതി ചെലവിന്റെ 26 ശതമാനം വീതം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കാനും ബാക്കി തുക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെത്താനുമാണ് ലക്ഷ്യമിടുന്നത്. കേരളവും ഈ മാതൃക സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മംഗലാപുരം- ഷൊര്‍ണ്ണൂര്‍ പാതയുടെ ഇരട്ടിപ്പിക്കലിനാണ് കേരളത്തില്‍ റെയില്‍വേ പ്രാധാന്യം നല്കുന്നത്. കോഴിക്കോട്- മംഗലാപുരം പാതയുടെ ഇരട്ടിപ്പിക്കല്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാകും. കോഴിക്കോടു നിന്നും ഷൊര്‍ണ്ണൂര്‍ വരെയുള്ള പാതയുടെ ഇരട്ടിപ്പിക്കല്‍ 2003ല്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് രാജഗോപാല്‍ പറഞ്ഞു. എറണാകുളത്തിനും തൃപ്പൂണിത്തുറയ്ക്കുമിടയില്‍ ക്രോസിങ് സ്റേഷന്‍ ആരംഭിക്കുന്നതിന് ആലോചനയുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+