Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വികസനം: കേരള സര്‍ക്കാര്‍ വീഴ്ച വരുത്തുന്നു

കൊച്ചി: ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് സൗകര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ വീഴ്ച വരുത്തുന്നുവെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍.

കഴിഞ്ഞ ജൂണില്‍ ഒരു മാപ്പോടു കൂടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വികസന നിര്‍ദ്ദേശങ്ങളോട് കേരള സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് രാജഗോപാല്‍ ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക സമീപനങ്ങളാണ് എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അദ്ദേഹം ചോദ്യം ചെയ്തു. താന്‍ അധ്യക്ഷനായ ഒരു പാര്‍ലമെന്റ് കമ്മിറ്റി ശബരിമല സന്ദര്‍ശിക്കുകയും വികസനത്തിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ ജി.എം.സി. ബാലയോഗിക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് - രാജഗോപാല്‍ പറഞ്ഞു.

സ്ഥിരമായ സൗകര്യങ്ങളൊരുക്കുന്നതിന് 20 ഹെക്ടര്‍ വനഭൂമി വിട്ടുതരണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ നിസ്സഹായത അറിയിച്ചതാണ്. കര്‍ശനമായ വനസംരക്ഷണ നിയമങ്ങളും സുപ്രീം കോടതി ഉത്തരവുകളും കാരണമാണ് കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തത് - രാജഗോപാല്‍ വ്യക്തമാക്കി.

എന്നാല്‍ പരിസ്ഥിതിക്ക് കോട്ടം വരാത്ത തരത്തില്‍ സൗകര്യങ്ങളൊരുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമ്മതം നല്‍കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

500 കോടി ചെലവ് മതിക്കുന്ന ശബരി റെയില്‍വെ പദ്ധതി വലിയ പണംമുടക്കുള്ളതുകൊണ്ട് വൈകുമെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+