ശബരിമല സീസണില്‍ പ്രത്യേക വണ്ടികള്‍
കൊച്ചി: ശബരിമല സീസണ്‍ പ്രമാണിച്ച് ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. ചെന്നൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമുള്ള സര്‍വീസുകള്‍ നവംബര്‍ 25ന് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍ കൊച്ചിയില്‍ അറിയിച്ചു.
ബാംഗ്ലൂരില്‍ നിന്ന് ഒന്നിടവിട്ട ദിവസങ്ങളിലും ചെന്നൈയില്‍ നിന്ന് ദിവസവും സര്‍വീസ് ഉണ്ടാകും. ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ടി പമ്പയില്‍ ടിക്കറ്റ് കൗണ്ടര്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. കോട്ടയം, ചെങ്ങന്നൂര്‍ സ്റേഷനുകളില്‍ നിന്നുമുള്ള ടിക്കറ്റുകള്‍ പമ്പയില്‍ നിന്ന് എടുക്കാനാകും.
പ്രധാന എക്സ്പ്രസ് ട്രെയിനുകള്‍ എല്ലാം തന്നെ ശബരിമല സീസണില്‍ ചെങ്ങന്നൂരില്‍ നിര്‍ത്തുമെന്നും രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications