സൈഫുദ്ദീന്‍ ചൗധരി കേരളത്തിലേക്ക്
തിരുവനന്തപുരം : സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട സൈഫുദ്ദീന്‍ ചൗധരി കേരളത്തില്‍ വരുന്നു.
പുതിയ ഒരു സിപിഎം വിരുദ്ധ കക്ഷിയുടെ തുടക്കമെന്ന നിലയില്‍ സൈഫുദ്ദീന്‍ ഒരു ഫോറം രൂപീകരിച്ചു കഴിഞ്ഞു. ഇതിന്റെ സമ്മേളനം ഒക്ടോബര്‍ 22 ഞായറാഴ്ച കല്‍ക്കത്തയില്‍ നടക്കും. ഇതിന് ശേഷമായിരിക്കും സൈഫുദ്ദിന്റെ കേരള സന്ദര്‍ശനം.
കേരളത്തില്‍ സിപിഎമ്മിനെ എതിര്‍ക്കുന്ന സിഎംപി അടക്കമുള്ള കമ്മ്യുണിസ്റ് കക്ഷി നേതാക്കളെ കണ്ട് ഒരു കമ്മ്യുണിസ്റ് വിശാല സഖ്യം രൂപികരിക്കുകയാണ് സൈഫുദ്ദീന്റെ ലക്ഷ്യം.
സിപിഎമ്മിനെതിരെ ഒരു കമ്മുണിസ്റ് കോണ്‍ഫഡറേഷന്‍ സിഎംപി മുന്‍കൈയെടുത്ത് രൂപികരിച്ചെങ്കിലും ഫലപ്രദമായിരുന്നില്ല. കേരളത്തിലെ സിപിഎം റിബലുകളെ കൂടി മുന്നില്‍ കണ്ടായിരിക്കും ഇനിയുള്ള നീക്കമെന്ന് സൈഫുദ്ദീനെ സ്വീകരിക്കാന്‍ തയാറായിക്കഴിഞ്ഞ സിഎംപി വൃത്തങ്ങള്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications