ബസ് സമരം : കോടതി വിശദീകരണം തേടി
കൊച്ചി : കൊച്ചി നഗരത്തിലെ റൂട്ടുകള്‍ ദേശസാല്‍ക്കരിക്കുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു.
അടിക്കിടിയുണ്ടാകുന്ന സ്വകാര്യ ബസ് പണിമുടക്ക് കണക്കിലെടുത്ത് റൂട്ട് ദേശസാല്‍ക്കരണം നടത്താന്‍ എന്തൊക്കെ നടപടികളെടുത്തു എന്ന് സംസ്ഥാന സര്‍ക്കാര്‍, എറണാകുളം ജില്ലാ കളക്ടര്‍, ആര്‍ടിഒ എന്നിവരോടാണ് ജസ്റിസ് എസ്. ശങ്കരസുബന്‍, ജസ്റിസ് എ.ലക്ഷ്മിക്കുട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ആരാഞ്ഞിട്ടുള്ളത്.
കോഴിക്കോട് ആസ്ഥാനമായുള്ള കേരള മനുഷ്യാവകാശ സമിതി നല്‍കിയ ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കവെയാണ് ഒക്ടോബര്‍ 18 ബുധനാഴ്ച ഡിവിഷന്‍ ബഞ്ച് വിശദീകരണം ആവശ്യപ്പെട്ടത്. കേസ് ഒക്ടോബര്‍ 23 തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.
മോട്ടോര്‍ വാഹന നിയമം അനുസരിച്ച് റൂട്ടുകള്‍ ദേശസാല്‍ക്കരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നഗരത്തിലെന്ന പോലെ റൂട്ട് ദേശസാല്‍ക്കരണം നടത്താന്‍ തക്ക പ്രാധാന്യമുള്ളതാണ് കൊച്ചിയും. പണിമുടക്ക് സമയത്ത് കൂടുതല്‍ സര്‍വീസ് നടത്താന്‍ കഎസ് ആര്‍ ടി സി ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.












Click it and Unblock the Notifications