സൈന്യത്തില്‍ ചേരാനായില്ല: യുവാവ് ആത്മഹത്യ ചെയ്തു
അരൂര്‍: കരസേനാ റിക്രൂട്ട്മെന്റില്‍ തിരഞ്ഞെടുക്കപ്പെടാത്തതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. അരൂര്‍ കളപ്പുരയ്ക്കല്‍ വാവച്ചന്‍െറ മകന്‍ ബാബു (24) ആണ് ഒക്ടോബര്‍ 18ന് ബുധനാഴ്ച വിഷം കഴിച്ച് മരിച്ചത്.
കൊച്ചിയിലെ കലൂര്‍ അന്താരാഷ്ട്ര സ്റേഡിയത്തില്‍ നടന്ന കരസേനാ റിക്രൂട്ട്മെന്റ് റാലിയിലെ കായിക ക്ഷമതാ പരീക്ഷയില്‍ ബാബു പരാജയപ്പെട്ടിരുന്നു. തീര്‍ച്ചയായും സെലക്ഷന്‍ കിട്ടുമെന്ന് കരുതിയിരുന്ന ബാബുവിനെ ഇത് ആകെ നിരാശനാക്കിയതായി തദ്ദേശവാസികള്‍ പറഞ്ഞു.
വിഷം കഴിച്ച ബാബുവിനെ പെട്ടെന്നു തന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മേരിയാണ് അമ്മ. തങ്കച്ചന്‍, ജോയി, കുഞ്ഞുമോന്‍, ബേബി, ഷാജി, ബിജു, അനി എന്നിവര്‍ സഹോദരങ്ങളാണ്.












Click it and Unblock the Notifications