Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു

കൊളംബോ: ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രി രത്നസിരി വിക്രമനായകെയുടെ നേതൃത്വത്തിലുള്ള 43 അംഗ പീപ്പിള്‍സ് അലയന്‍സ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സുപ്രധാന വകുപ്പുകളായ പ്രതിരോധം, ധനകാര്യം, ആസൂത്രണം എന്നിവ പ്രസിഡണ്ട് ചന്ദ്രിക കുമാരതുംഗ തന്നെയായിരിക്കും കൈകാര്യം ചെയ്യുക. ബുദ്ധശാസനവും മതകാര്യവും പ്രധാനമന്ത്രിയുടെ ചുമതലയിലുള്ള വകുപ്പുകളാണ്.

ഒക്ടോബര്‍ 19ന് വ്യാഴാഴ്ച രാവിലെ പ്രസിഡണ്ട് മന്ദിരമായ ടെമ്പിള്‍ ട്രീസില്‍ നടന്ന ചടങ്ങില്‍ ഒരു മന്ത്രി ഒഴികെയുള്ളവരെല്ലാം സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചെയ്ത എല്ലാ മന്ത്രിമാര്‍ക്കും കാബിനറ്റ് റാങ്കാണുള്ളത്. പ്രധാനമന്ത്രി വിക്രമനായകെ ഒക്ടോബര്‍ 13ന വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു.

കാലാവധി തീരുന്ന മന്ത്രിസഭയിലെ മിക്കവാറും എല്ലാ മന്ത്രിമാരും പുതിയ മന്ത്രിസഭയിലും ഉണ്ട്. എന്നാല്‍ വകുപ്പുകളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ലക്ഷ്മണ്‍ കഡിര്‍ഗമാര്‍ വിദേശകാര്യമന്ത്രിയായി തന്നെ തുടരും.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന പ്രസിഡണ്ട് മന്ദിരത്തിന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ടൗണ്‍ഹാളില്‍ ഒരു എല്‍ടിടിഇ തീവ്രവാദി മനുഷ്യബോംബ് പൊട്ടിച്ചതിനെത്തുടര്‍ന്ന് രണ്ടു പേര്‍ മരിച്ചു. തീവ്രവാദിയെ പൊലീസുകാരന്‍ പരിശോധിക്കുന്നതിനിടയിലാണ് അയാള്‍ ബോംബ് പൊട്ടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+