Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ബിഐ ബോണ്ട് വാങ്ങാന്‍ ദുബായ് ബാങ്കിന്റെ വായ്പ

ദുബായ് : സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യാ മില്ലെനിയം ഡിപ്പോസിറ്റ് ബോണ്ടുകള്‍ വാങ്ങാന്‍ അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് വായ്പ നല്‍കുന്നു.

ബോണ്ട് തുകയുടെ 90 ശതമാനം വരെ അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് വായ്പ നല്‍കും. ഈ ബാങ്കില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് വായ്പ നല്‍കുന്നതില്‍ മുന്‍ഗണനയുണ്ട്. മറ്റ് ബാങ്കിലെ മികച്ച നിക്ഷേപകര്‍ ഇവിടേക്ക് അക്കൗണ്ട് മാറ്റിയാലും വായ്പ ലഭിക്കും.

ധനശേഷിയുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് വായ്പ നല്‍കാനാണ് ഉദ്ദേശ്യമെന്ന് എഡിസിബി മാനേജിംഗ് ഡയറക്ടര്‍ ഖലീഫ മുഹമ്മദ് ഹസന്‍ നിയാമി അറിയിച്ചു. റീസര്‍ജന്റ് ഇന്ത്യാ ബോണ്ട് വാങ്ങുവാന്‍ നല്‍കിയതിനെക്കാള്‍ കൂടുതല്‍ വായ്പ ഇക്കുറി നല്‍കുമെന്നും നിയാമി പറഞ്ഞു.

വായ്പ തുക ഡോളറിലായിരിക്കും നല്‍കുക. വായ്പയായി നല്‍കുന്ന ഏറ്റവും കുറഞ്ഞ തുക 9,000 ഡോളറും പരമാവധി തുക മൂന്ന് ലക്ഷം ഡോളറുമായിരിക്കും. തിരിച്ചടയ്ക്കാനുള്ള ഏറ്റവും കുറഞ്ഞ കാലാവധി അഞ്ച് വര്‍ഷമായിരിക്കുമെന്നും നിയാമി വ്യക്തമാക്കി.

അമേരിക്കന്‍ ഡോളറിലുള്ള നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനവും ബ്രിട്ടീഷ് പൗണ്ട് നിക്ഷേപങ്ങള്‍ക്ക് 7.85 ശതമാനവും യൂറോ നിക്ഷേപങ്ങള്‍ക്ക് 6.85 ശതമാനവുമാണ് ഇന്ത്യാ മില്ലെനിയം ബോണ്ടിലൂടെ പ്രതിവര്‍ഷം നല്‍കുന്ന പലിശനിരക്ക്.

ഒക്ടോബര്‍ 21 ശനിയാഴ്ച മുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചു തുടങ്ങും. നവംബര്‍ 20 ആണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതിയെങ്കിലും ഒക്ടോബര്‍ 31ന് ശേഷം ഏത് ദിവസവും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് ബാങ്ക് അവസാനിപ്പിച്ചേക്കാം.

ആദായനികുതിയില്‍ നിന്നും ധനനികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള ബോണ്ട് വിദേശ ഇന്ത്യക്കാര്‍ക്ക് നാട്ടിലുള്ളവര്‍ക്ക് സമ്മാനിക്കാനും സൗകര്യമുണ്ട്. ബോണ്ടിന്റെ ഏറ്റവും കുറഞ്ഞ നിക്ഷേപം 2,000 അമേരിക്കന്‍ ഡോളറാണ്.

പ്രധാനമായും വിദേശ ഇന്ത്യക്കാരെ ലക്ഷ്യമിടുന്ന ഇന്ത്യാ മില്ലെനിയം ബോണ്ടിലൂടെ 200 കോടി ഡോളര്‍ സമാഹരിക്കാമെന്നാണ് എസ്ബിഐ കണക്ക് കൂട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+