Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രത്യേകസമ്മേളനത്തില്‍ ഗവ. ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടി

തിരുവനന്തപുരം: സിപിഐഎം പ്രത്യേക സമ്മേളനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും എകെജി സെന്ററില്‍ ഡ്യൂട്ടി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 19 ഡോക്ടര്‍മാര്‍ക്കും ഏഴു നഴ്സുമാര്‍ക്ക് പ്രത്യേക ഡ്യൂട്ടിയിട്ടത്. മെഡിസിന്‍ വകുപ്പിലെ 10 ഡോക്ടര്‍മാര്‍ക്കും സര്‍ജറി വകുപ്പിലെ അഞ്ചു ഡോക്ടര്‍മാര്‍ക്കും മറ്റു നാലു ഡോക്ടര്‍മാര്‍ക്കുമാണ് എകെജി സെന്ററില്‍ ഡ്യൂട്ടി. ഇതില്‍ നാലുപേര്‍ക്ക് സ്ഥിരമായും 15 പേര്‍ക്ക് ഊഴമിട്ടുമാണ് ഡ്യൂട്ടി.

നഴ്സുമാരില്‍ രണ്ടു പേരെ സ്ഥിരമായും അഞ്ചു പേരെ ഊഴമിട്ടുമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. കെഎല്‍-01-ക്യൂ 3415ാം നമ്പര്‍ ആംബുലന്‍സും ഡ്രൈവര്‍ കുമാരന്‍ നായരേയും സമ്മേളനത്തിന് ഡ്യൂട്ടിക്കിട്ടിരിക്കുകയാണ്.

സമ്മേളനത്തിനെത്തുന്ന പ്രമുഖര്‍ക്ക് ചികിത്സാസൗകര്യമൊരുക്കാനാണ് ഡോക്ടര്‍മാരെയും നഴ്സുമാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചത്.

ഡോക്ടര്‍മാരില്‍ പലര്‍ക്കും രഹസ്യമായാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ഉത്തരവിന്റെ കോപ്പി നല്‍കിയിരിക്കുന്നതെന്നും അവരില്‍ പലരോടും സമ്മതം വാങ്ങിയിട്ടില്ല. ഉത്തരവിന്റെ കോപ്പി സമ്മേളനത്തിന്റെ സ്വാഗത സംഘത്തിനും നല്‍കിയിട്ടുണ്ടത്രെ.

മലയാള ദിനപത്രമായ മലയാള മനോരമയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+