മൂന്നാം മുന്നണിക്ക് സിപിഎം മുന്‍കൈ വേണം: ബസു
തിരുവനന്തപുരം: ബിജെപിക്കെതിരെ ഒരു മൂന്നാം മുന്നണി രൂപീകരിക്കുന്നതിന് സിപിഎം നേതൃത്വം നല്‍കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ജ്യോതിബസു അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ 20 വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടങ്ങിയ സിപിഎമ്മിന്റ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതക്കെതിരെ നിലകൊള്ളുന്ന എല്ലാ സംഘടനകളും ഒന്നിക്കണമെന്ന് ജ്യോതി ബസു ആവശ്യപ്പെട്ടു. അടുത്തിടെയുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മൂന്നാം മുന്നണിയുടെ ആവശ്യകതയെയാണ് എടുത്തുകാട്ടുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ആശയക്കുഴപ്പം മൂലം അകന്നുനിന്ന രാഷ്ട്രീയശക്തികള്‍ വീണ്ടും ഐക്യപ്പെടാന്‍ തുടങ്ങികഴിഞ്ഞു. കേന്ദ്രത്തിന്റെ അപകടകരമായസാമ്പത്തികനയങ്ങള്‍ മൂലം വിഷമിക്കുന്ന ജനങ്ങള്‍ സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ശക്തികള്‍ വീണ്ടും യോജിക്കുന്നത്.
സിപിഎമ്മിന്റെ പരിപാടികള്‍ നവീകരിച്ചത് ഇന്നത്തെ ദേശീയരാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ സിപിഎമ്മിനെ സഹായിക്കും. ഒരു മൂന്നാം മുന്നണിക്ക് വീണ്ടും രൂപം നല്‍കുക എന്ന ദൗത്യം ഏറ്റെടുക്കാന്‍ സിപിഎമ്മിന് കഴിയും.
ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അന്തിമമായ പരിഹാരം ഉണ്ടാക്കുക എന്നതില്‍ കവിഞ്ഞ് സിപിഎമ്മിന് യാതൊരു താത്പര്യങ്ങളുമില്ലെന്ന് ബസു പറഞ്ഞു.












Click it and Unblock the Notifications