കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീസ് കേസ്: സിബിഐക്ക് ആറ് മാസം കൂടി നല്കി

  • By Staff
Google Oneindia Malayalam News

കൊച്ചി: നക്സലൈറ്റ് വര്‍ഗീസിന്റെ മരണത്തെ കുറിച്ച് നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐക്ക് കേരള ഹൈക്കോടതി ആറുമാസം കൂടി അനുവദിച്ചു.

സിബിഐ ഡിവൈഎസ്പി രന്ദീര്‍സിംഗ് പുരിയ നല്‍കിയ ഹര്‍ജിയിന്മേല്‍ ജസ്റിസ് ജെ.ബി.കോശിയാണ് വിധി പ്രഖ്യാപിച്ചത്.

അന്വേഷണത്തിന്റെ കാതലായ ഭാഗം കഴിഞ്ഞുവെന്നും സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ സാക്ഷികളെ കണ്ടെത്താന്‍ കുറച്ചുകൂടി സമയം ആവശ്യമാണെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു.

നേരത്തെ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സിബിഐ വര്‍ഗീസിന്റെ മരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. 1970ല്‍ വര്‍ഗീസിനെ തിരുനെല്ലിക്കാട്ടില്‍ വെച്ച് മേലുദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം താന്‍ വെടിവെച്ചുകൊല്ലുകയായിരുന്നു എന്ന് പൊലീസ് കോണ്‍സ്റബിളായിരുന്ന രാമചന്ദ്രന്‍നായര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വര്‍ഗീസിന്റെ മരണം വീണ്ടും വിവാദമായത്.

ഹൈക്കോടതി പറഞ്ഞ കാലാവധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സിബിഐ ഇതിനു മുമ്പും കൂടുതല്‍ സമയത്തിനായി കോടതിയുടെ അനുമതി തേടിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X