Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രത്യേക സമ്മേളനം ഇന്ന്

തിരുവനന്തപുരം: കാലാനുസൃതമായ മാറ്റം നിര്‍ദ്ദേശിക്കുന്ന പുതുക്കിയ പാര്‍ട്ടി പരിപാടികള്‍ അംഗീകരിക്കുന്നതിനായി ചേരുന്ന സിപിഎം പ്രത്യേക സമ്മേളനം ഒക്ടോബര്‍ 20 വെള്ളിയാഴ്ച തുടങ്ങും.

ബൂര്‍ഷ്വാസികളെ പുറത്താക്കി തൊഴിലാളി വര്‍ഗ ഭരണം സ്ഥാപിക്കലാണ് പാര്‍ട്ടിയുടെ അടിസഥാന ലക്ഷ്യമെന്ന ധാരണയ്ക്കു മാറ്റമില്ലാത്ത രീതിയിലാണ് പുതിയ പരിപാടിയുടെ കരട് തയ്യാറാക്കിയിരിക്കുന്നതെന്ന് സിപിഎം കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ തൊഴിലാളി വര്‍ഗ ഭരണകൂടം സ്ഥാപിക്കാനുള്ള പോരാട്ടത്തിനിടയില്‍ ജനങ്ങള്‍ക്ക് അടിയന്തിരാശ്വാസം നല്കാന്‍ കഴിയുമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളില്‍ പങ്കുചേരാം എന്ന നിലവിലുള്ള സമീപനം കേന്ദ്ര മന്ത്രിസഭയില്‍ കൂടി പങ്കാളികളാകാം എന്നാക്കി ഭേദഗതി ചെയ്യാന്‍ പാര്‍ട്ടിയില്‍ പൊതുവേ ധാരണയായിട്ടുണ്ട്.

സിദ്ധാന്ത വാശിക്ക് മയം വരുത്താനും പ്രായോഗിക രാഷ്ട്രീയത്തിന് മുന്‍തൂക്കം നല്കാനുമുള്ള നീക്കമാണ് സിപിഎമ്മില്‍ നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രവര്‍ത്തകരില്‍ നിന്നു ലഭിച്ച ഏഴായിരത്തോളം ഭേദഗതികളില്‍ നിന്നു തിരഞ്ഞെടുത്ത 112 ഭേദഗതികളാണ് പ്രത്യേക സമ്മേളനത്തിന്റെ പരിഗണനയ്ക്കു വരുന്നത്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ ജ്യോതി ബസുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജീത് പ്രത്യേക സമ്മേളനം ഉദ്ഘാടനം ചെയ്യും. അതിനുശേഷം പുതുക്കിയ പാര്‍ട്ടി പരിപാടിയുടെ കരടുരേഖ സമ്മേളനത്തില്‍ അവതരിപ്പിക്കും.

കരടുരേഖയെക്കുറിച്ച് സമ്മേളനത്തില്‍ ആദ്യം ഗ്രൂപ്പ് ചര്‍ച്ചയും തുടര്‍ന്ന് പൊതു ചര്‍ച്ചയും നടക്കും. അതിനുശേഷം കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും യോഗം ചേര്‍ന്ന് കരടു പരിപാടികള്‍ക്ക് അന്തിമരൂപം നല്കും. ഒക്ടോബര്‍ 23 തിങ്കളാഴ്ച സമ്മേളനം അത് അംഗീകരിക്കും.

തിരുവനന്തപുരം എ.കെ.ജി. സ്മാരക ഹാളിലാണ് പ്രത്യേക സമ്മേളനം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+