Get Updates
Get notified of breaking news, exclusive insights, and must-see stories!

കരടുപദ്ധതി ചര്‍ച്ചയ്ക്ക് അവസരം നല്‍കിയില്ലെന്ന് സിപിഎം വിമതര്‍

തിരുവനന്തപുരം: സിപിഐഎം പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന കരടുപദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് അവസരം നിഷേധിച്ചുവെന്ന് പാര്‍ട്ടി വിമതവിഭാഗം ആരോപിച്ചു. ഒക്ടോബര്‍ 20ന് വെള്ളിയാഴ്ച തിരുവനന്തപുരത്തെ എകെജി സെന്ററിലാണ് സിപിഐഎം പ്രത്യേക സമ്മേളനം തുടങ്ങിയത്.

ഇഎംഎസ് സാംസ്കാരിക വേദി പ്രവര്‍ത്തകരാണ് ആരോപണം ഉന്നയിച്ചത്. ബ്രാഞ്ച് തലത്തില്‍ കരടു പദ്ധതി ശരിയായി രീതിയില്‍ അവതരിപ്പിക്കാത്തതിനാല്‍ ഒട്ടേറെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ക്കും സാധാരണ പ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ അവസരം നിഷേധിക്കുകയായിരുന്നുവെന്ന് വേദി ചൂണ്ടിക്കാട്ടി.

കരടുപദ്ധതി ഏരിയാ കമ്മിറ്റി വരെയേ വിതരണം ചെയ്തിരുന്നുള്ളൂവെന്ന് വേദി ചെയര്‍മാന്‍ വി.എസ്. മാത്യവും ജനറല്‍ സെക്രട്ടറി എസ്.എസ്. മുകുന്ദേശും പറഞ്ഞു. പദ്ധതി പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലും ചിന്തയിലും മലയാളത്തില്‍ പ്രസിദ്ധീകരിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

ഏറെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉള്ള പാര്‍ട്ടിയാണ് സിപിഐഎം എങ്കിലും അടുത്തിടെ അവസാനിച്ച പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പേരിലാണ് പദ്ധതി ചര്‍ച്ച ചെയ്യാന്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് അവസരം നിഷേധിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഏരിയാ കമ്മിറ്റിയില്‍ പദ്ധതിയെക്കുറിച്ച് ഗൗരവമായി ചര്‍ച്ച നടന്നിട്ടില്ലെന്നും അവര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+