കഞ്ചാവ് കൊണ്ട് വന്നത് തമിഴ്പുലികള്‍ക്ക്
കൊച്ചി : ദല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസില്‍ നിന്നും കഴിഞ്ഞ മാസം പിടിച്ചെടുത്ത 149 കിലോഗ്രാം കഞ്ചാവ് തമിഴ്പുലികള്‍ക്ക് കൈമാറാനായിരുന്നെന്ന് പൊലീസിന് സൂചന ലഭിച്ചു.
വാറംഗലില്‍ നിന്നും കഞ്ചാവുമായി ട്രെയിനില്‍ കയറിയ അഞ്ച് പേരും തമിഴ്നാട്ടിലെ തിരുപ്പൂര്‍ സ്വദേശികളാണ് . പുലികളുടെ തമിഴ്നാട്ടിലെ ശക്തികേന്ദ്രങ്ങളിലൊന്നാണ് തിരുപ്പൂര്‍.
ഇവരില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവ് വാറംഗലിലെ നക്സല്‍ ഗ്രൂപ്പുകളില്‍ നിന്നും സംഘടിപ്പിച്ചതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും നാഗര്‍കോവില്‍ വഴി രാമേശ്വരത്തെത്തിച്ച് അവിടെ നിന്നും ബോട്ടില്‍ പുറങ്കടലില്‍ കാത്ത് നില്‍ക്കുന്ന എല്‍ടിടിഇ സംഘത്തിന് കഞ്ചാവ് കൈമാറാനായിരുന്നത്രെ പദ്ധതി.
റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ഉടന്‍ തന്നെ ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്യുമെന്ന് എക്സ്ൈസ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications