കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂര്‍ വികസനത്തിന് പദ്ധതി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഗുരുവായൂരിലെ ഭക്തജനത്തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിനോടൊപ്പം ക്ഷേത്രനഗരിയിലെ അടിസ്ഥാനസൗകര്യ വികസനവും ലക്ഷ്യമാക്കി പുതിയ പദ്ധതി നടപ്പിലാക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(ഐഐഎം) ആണ്. പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച് സര്‍ക്കാരുമായി കൂടിയാലോചനകള്‍ പൂര്‍ത്തിയായതായി ഐഐഎം ഡയറക്ടര്‍ പ്രൊഫ.എ.എച്ച്.കാല്‍റോ വാര്‍ത്താലേഖകരോടു പറഞ്ഞു. ദേവസ്വം അധികൃതരുമായി ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത് പരിഗണിച്ച് സാംസ്കാരിക ടൂറിസം എന്ന നിലയ്ക്കാണ് ഗുരുവായൂര്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ അഹമ്മദാബാദ് ഐഐഎം നടപ്പാക്കിയ പദ്ധതി വിജയിച്ചതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗുരുവായൂര്‍ പദ്ധതി തയ്യാറാക്കിയതെന്നും പ്രൊഫ.കാല്‍റോ പറഞ്ഞു.

എന്നാല്‍ തിരുപ്പതിയില്‍ ക്ഷേത്രവളപ്പിനുള്ളിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കിയതെങ്കില്‍ ഗുരുവായൂരിലെ പദ്ധതി ക്ഷേത്രത്തിനു പുറത്തെ തിരക്ക് നിയന്ത്രിക്കുന്നതിനും ക്ഷേത്രനഗരിയുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനുമുള്ളതാണ്.

കേരളത്തിലെ ജലസേചനപദ്ധതികളുടെ കാര്യക്ഷമമായ മാനേജ്മെന്റിനും ഐഐഎം സഹായിക്കുമെന്ന് പ്രൊഫ.കാല്‍റോ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X