സിപിഎം സമ്മേളനം വിദേശ നിക്ഷേപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: വിദേശ നിക്ഷേപം സംബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സിപിഐഎം പ്രത്യേക സമ്മേളനം ചര്‍ച്ച ചെയ്യും. ഒക്ടോബര്‍ 20ന് വെള്ളിയാഴ്ച തുടങ്ങുന്ന സമ്മേളനത്തില്‍ താന്‍ ഇക്കാര്യം അവതരിപ്പിക്കുമെന്ന് കേരള വ്യവസായ മന്ത്രി സുശീലാ ഗോപാല്‍ പറഞ്ഞു.
വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിഷേധാത്മക നിലപാട് കാരണം കേരളത്തിന് ഈ രംഗത്ത് വലിയ നേട്ടമൊന്നുമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് സുശീലാ ഗോപാലന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പരിപാടികളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ നിക്ഷേപസാധ്യതകളെക്കുറിച്ച് ആലോചിക്കാന്‍ ബ്രിട്ടീഷ് വ്യവസായി സ്വരാജ് പോള്‍ പ്രഭു ഉടന്‍ തന്നെ കേരളത്തിലെത്തും. കിന്‍ഫ്രയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സ്വരാജ് പോള്‍ കേരളം സന്ദര്‍ശിക്കുന്നതെന്ന് സുശീലാ ഗോപാലന്‍ പറഞ്ഞു.
കൂടാതെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് യൂണിറ്റ് തുടങ്ങും. കേരള സ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് ലിമിറ്റഡ് ഇതുമായി ബന്ധപ്പെട്ട് ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അത് പരിഗണിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു. ഒരു ചൈനാ കമ്പനിയുമായി സഹകരിച്ച് ജനറേറ്റര്‍ നിര്‍മ്മാണത്തിനുള്ള നിര്‍ദേശവും അവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഉടന്‍ തന്നെ കമ്പ്യൂട്ടര്‍ നിര്‍മ്മാണ മേഖലയിലേക്ക് പ്രവേശിക്കാന്‍ കെല്‍ട്രോണിന് പരിപാടിയുണ്ടെന്നും സുശീലാ ഗോപാലന്‍ പറഞ്ഞു.












Click it and Unblock the Notifications