ചേകന്നൂര്‍ മൗലവി : അന്വേഷണം ഉടന്‍ തീര്‍ക്കണമെന്ന് കോടതി
കൊച്ചി : ചേകന്നൂര്‍ മൗലവി തിരോധാന കേസിന്റെ അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സിബിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
മലപ്പുറത്തെ ഖുറാന്‍ സുന്നത്ത് സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റിസ് ജി.ബി.കോശി ഒക്ടോബര്‍ 19 വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. ഇത് അന്വേഷണത്തെ ബാധിക്കാനിടയുണ്ടെന്ന് കോടതി വ്യക്തമാക്കി.












Click it and Unblock the Notifications