കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: ബേബി ഡാമിന്റെ ഉറപ്പും പരിശോധിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം കേന്ദ്ര ജലവിഭവശേഷി മന്ത്രാലയത്തിന്റെ ഉപസമിതി മാറ്റിവെച്ചു.

ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമിന്റെ പരിശോധന നടത്താന്‍ ഒക്ടോബര്‍ 19 വ്യാഴാഴ്ച ദില്ലിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഉപസമിതി യോഗത്തിന്റെ തീരുമാനമടങ്ങുന്ന ഇടക്കാല റിപ്പോര്‍ട്ട് നവംബര്‍ മൂന്ന് വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്‍ ഡോ.ബി.കെ.മിത്തലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതു സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കേരളത്തിന്റെ പ്രതിനിധി പരമേശ്വരന്‍ നായരുടേയും തമിഴ്നാട് പ്രതിനിധി ടി.മോഹനകൃഷ്ണന്റെയും പ്രാഥമികവാദം കേട്ട സമിതി ജലവിഭവ മന്ത്രാലയത്തിലെ ചീഫ് എഞ്ചിനീയര്‍ ബി.എം.ഉപാദ്ധ്യയെ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെയും ബേബി ഡാമിന്റെയും സുരക്ഷയെ സംബന്ധിച്ച് കേരളം ഉയര്‍ത്തിയ വാദഗതികള്‍ സ്വീകരിച്ച ഉപാദ്ധ്യായ മൂന്നു മാസത്തിനുള്ളില്‍ ബേബി ഡാമിനെ സംബന്ധിച്ച റിപ്പോര്‍ട്ട കേരള- തമിഴ്നാട് സര്‍ക്കാരുകള്‍ സംയുക്തമായി പരിശോധിച്ച് നല്കണമെന്ന് ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ കേരളത്തിന്റെ ഭയാശങ്കകള്‍ പൂര്‍ണ്ണമായും മാറ്റിയ ശേഷമേ വിദഗ്ദ്ധ സമിതി അന്തിമതീരുമാനം എടുക്കുകയുള്ളൂ എന്ന് ഡോ.മിത്തല്‍ ഉറപ്പു നല്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X