സൂര്യനെല്ലി: മഹിളാ അസോസിയേഷന്‍ തുറന്ന കത്തെഴുതും
തിരുവനന്തപുരം: സൂര്യനെല്ലി കേസ്സിലെ എല്ലാ പ്രതികളക്കും ജാമ്യം നല്‍കിയതില്‍ പ്രതിഷേധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റിസിന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തുറന്ന കത്ത് എഴുതും. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വൃന്ദാ കാരാട്ട് അറിയിച്ചതാണ് ഇക്കാര്യം.
കോഴിക്കോട് പെണ്‍വാണിഭ കേസ്സിലെ പ്രതികളെ ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അസോസിയേഷന്‍ തിരുവനന്തപുരം പാളയം ഒക്ടോബര്‍ 19ന് വ്യാഴാഴ്ച ആശാന്‍ സ്ക്വയറില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ധര്‍ണ്ണയില്‍ സുഭാഷിണി അലി, കാളിന്ദി ദേശ് പാണ്ഡെ, പി.കെ. ശ്രീമതി എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications