പരിയാരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞു
പരിയാരം : പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥികളെ ഹൗസ് സര്‍ജന്‍മാര്‍ തടഞ്ഞു.
ഒക്ടോബര്‍ 20 വെള്ളിയാഴ്ച രാവിലെ പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഹൗസ് സര്‍ജന്‍മാര്‍ തടഞ്ഞ് പ്രവേശനം അലങ്കോലപ്പെടുത്തുകയായിരുന്നു.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ തങ്ങള്‍ക്ക് അംഗീകാരം ലഭിക്കാത്തിടത്തോളം പുതിയ പ്രവേശനം അനുവദിക്കില്ലെന്നാണ് ഹൗസ് സര്‍ജന്‍മാരുടെ നിലപാട്. ഒക്ടോബര്‍ 20 വെള്ളിയാഴ്ചയും 21 ശനിയാഴ്ചയുമായി 83 വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് നടത്താനിരുന്നത്.












Click it and Unblock the Notifications