അനാഥ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി
തിരുവനന്തപുരം : അനാഥയായ പെണ്‍കുട്ടിയെ സംരക്ഷകന്‍ തന്നെ ലൈംഗികമായി പീഡിപ്പിചതായി നാട്ടുകാര്‍ പരാതി നല്‍കി.
തിരുവനന്തപുരത്ത് കാട്ടാക്കടയുള്ള നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അനാഥപെണ്‍കുട്ടിയെ സംരക്ഷകനായ അകന്ന ബന്ധു ലൈംഗികമായി പീഡിപ്പിച്ചതായാണ് സ്ഥലവാസികള്‍ പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയിരിക്കുന്നത്.
പെണ്‍കുട്ടിയാണ് തന്നെ ബന്ധു പീഡിപ്പിച്ച കാര്യം നാട്ടുകാരെ അറിയിച്ചത്. ഇപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നും പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications