ചവര്‍ ഫാക്ടറിക്കെതിരെ പ്രമേയം പാസ്സാക്കി
തിരുവനന്തപുരം : വിളപ്പില്‍ശാലയിലെ ചവര്‍ സംസ്കരണ ഫാക്ടറിക്കെതിരെ വിളപ്പില്‍ പഞ്ചായത്ത് പ്രമേയം പാസ്സാക്കി.
ഒക്ടോബര്‍ 20 വെള്ളിയാഴ്ച ഫാക്ടറി ഉയര്‍ത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗ്രാമപഞ്ചായത്ത് യോഗം ചേര്‍ന്നപ്പോള്‍ നൂറ് കണക്കിന് സ്ഥലവാസികള്‍ പഞ്ചായത്ത് ആഫീസിന് മുമ്പില്‍ തടിച്ചുകൂടി.
പഞ്ചായത്ത് തീരുമാനങ്ങള്‍ അറിയാതെ പിരിഞ്ഞുപോകാന്‍ ജനക്കൂട്ടം കൂട്ടാക്കിയില്ല. തുടര്‍ന്ന് ഫാക്ടറിക്കെതിരെ പ്രമേയം പാസ്സാക്കുകയാണെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു. ഐക്യകണ്ഠേനയാണ് പ്രമേയം പാസ്സാക്കിയത്. ഒക്ടോബര്‍ 20 വെള്ളിയാഴ്ച വിളപ്പില്‍ പഞ്ചായത്തില്‍ ഹര്‍ത്താലാചരിക്കുകയാണ്.












Click it and Unblock the Notifications