Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ ഭരണ മുന്നണിയിലും പ്രതിപക്ഷത്തും പ്രതിസന്ധി

പനാജി: ഗോവന്‍ രാഷ്ട്രീയത്തില്‍ പ്രശ്നത്തിന്റെ ദിനങ്ങള്‍ വീണ്ടും. സംസ്ഥാന മന്ത്രി സഭയില്‍ നിന്നും മൂന്ന് ബി ജെ പി പ്രതിനിധികള്‍ രാജി വച്ചു. അതേ സമയം പ്രതിപക്ഷമായ കോണ്‍ഗ്രസ് നിയമസഭാകക്ഷി പിളര്‍ന്നു. ഒക്ടോബര്‍ 21 ശനിയാഴ്ചയായിരുന്നു സംസ്ഥാനത്ത് രാഷ്ട്രീയാനിശ്ചിതത്വത്തിലേയ്ക്കു നയിച്ചു കൊണ്ടുള്ള ഇരു സംഭവങ്ങളും.

പീപ്പിള്‍സ് കോണ്‍ഗ്രസ്- ബി ജെ പി കൂട്ടുമുന്നണി മന്ത്രി സഭയില്‍ നിന്നും മൂന്ന് ബി ജെ പി മന്ത്രിമാര്‍ ഒക്ടോബര്‍ 21 ശനിയാഴ്ച രാജി വയ്ക്കുകയായിരുന്നു. ഇതോടെ കഷ്ടിച്ച് ഒരു വര്‍ഷം മാത്രമായ ഗോവണ്‍ കൂട്ടുമുന്നണി സര്‍ക്കാരിന്റെ നിലനില്‍പ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

ബി ജെ പി നിയമസഭാകക്ഷി നേതാവിന് തങ്ങളുടെ രാജി അയച്ചുകൊടുത്തതായും ഇനി ഇക്കാര്യത്തില്‍ പാരട്ടി നിയമസഭാകക്ഷി നേതൃത്വം തീരുമാനമെടുക്കുമെന്നും രാജി വച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രകാശ് പാഡ്തേ, ആരോഗ്യമന്ത്രി ഡോ. സുരേഷ് അമോന്‍കര്‍ എന്നിവര്‍ പറഞ്ഞു. എന്നാല്‍ രാജിയിലേയ്ക്കു നയിച്ച സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അവര്‍ വിസമ്മതിച്ചു.

മുന്‍ മുഖ്യമന്തിയും മുതിര്‍ന്ന നേതാവുമായ രവി നായികിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നിയമാസഭാകക്ഷി വീണ്ടും പിളര്‍ന്നിരിക്കുന്നത്. രവി നായികിന്റെ നേതൃത്വത്തില്‍ നാല് എം എല്‍ എ മാര്‍ ഒക്ടോബര്‍ 21 വെള്ളിയാഴ്ച സ്പീക്കറെ കണ്ട് തങ്ങള്‍ പ്രത്യേക ഗ്രൂപ്പായി തിരിഞ്ഞിരിക്കുകയാണെന്ന് അറിയിച്ചു.

രവി നായിക്, മുന്‍കേന്ദ്രമന്ത്രി രമാകാന്ത് ഖലാപ് , മുന്‍ സംസ്ഥാനമന്ത്രി സഞ്ജയ് ബണ്‍ഡേക്കര്‍, മനോഹര്‍ അസ്ഗാവോകര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നും പിളര്‍ന്നു മാറിയ എം എല്‍ എ മാര്‍. സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാണ്ട് നടപടിയൊന്നും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ കോണ്‍ഗ്രസ് വിടുന്നതെന്ന് വിമതപക്ഷം അറിയിച്ചു. ഗോവന്‍ കോണ്‍ഗ്രസില്‍ ഒരു വര്‍ഷത്തിനുള്ളിലുണ്ടാകുന്ന മൂന്നാമത്തെ പിളര്‍പ്പാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+