Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസുകാര്‍ കൂറുമാറി, ഗോവയില്‍ ബി ജെ പി ഭരണത്തിലേയ്ക്ക്

പനാജി: കൂറുമാറിയ ഒമ്പത് കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ബി ജെ പിയില്‍ ചേരാന്‍ തീരുമാനിച്ചതോടെ ഗോവയില്‍ ബി ജെ പി നേതൃത്വത്തിലുള്ള മന്ത്രി സഭയ്ക്ക് സാധ്യതയേറി. ഒക്ടോബര്‍ 21 ശനിയാഴ്ച കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ നിന്നും പിളര്‍ന്ന് പ്രത്യേക ഗ്രൂപ്പായ മുന്‍ മുഖ്യമന്ത്രി രവി നായികിന്റെ നേതൃത്വത്തിലുള്ള നാല് കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ബി ജെ പിയില്‍ ചേരും.

ഇക്കഴിഞ്ഞ ആഗസ്ത് 15 ന് ന്യൂനപക്ഷ നേതാവ് ഷെയ്ഖ് ഹസന്റെ നേതൃത്വത്തില്‍ മറ്റൊരു പിളര്‍പ്പിലൂടെ കോണ്‍ഗ്രസ് വിട്ട മറ്റ് അഞ്ച് എം എല്‍ എ മാരുടെ സംഘം ബി ജെ പിയില്‍ ലയിച്ചിരുന്നു. ഇതോടെ 40 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 19 അംഗങ്ങളായി. ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി.

സര്‍ക്കാര്‍ രൂപീകരണത്തിന് കേന്ദ്ര നേതൃത്വത്തിന്റെ അനുവാദം കാത്തിരിക്കുകയാണ് സംസ്ഥാന ബി ജെ പി നേതൃത്വം. പാര്‍ട്ടി നിയമാസഭാകക്ഷി നേതാവ് മനോഹര്‍ പരികാര്‍ ആയിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കേന്ദ്രനേതൃത്വത്തിന്റെ അനുമതി ലഭിച്ചാലുടന്‍ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ ഔപചാരികമായി പിന്‍വലിക്കുമെന്നും പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നുംമനോഹര്‍ പരികാര്‍ അറിയിച്ചു.

ഫ്രാന്‍സിസ്കോ സാര്‍ഡീനയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ഗോവന്‍ കോണ്‍ഗ്രസ് - ബി ജെ പി കൂട്ടുകക്ഷി മന്ത്രി സഭയാണ് ഇപ്പോള്‍ ഗോവയില്‍ . ഈ മന്ത്രിസഭയില്‍ നിന്നും മൂന്ന് ബി ജെ പി അംഗങ്ങള്‍ ഒക്ടോബര്‍ 21 ശനിയാഴ്ച രാജി വച്ചിരുന്നു. ബി ജെ പി പിന്തുണ പിന്‍വലിച്ചതോടെ മുഖ്യമന്ത്രി ഫ്രാന്‍സിസ്കോ സര്‍ഡീനയുടെ സര്‍ക്കാര്‍ ഇപ്പോള്‍ ന്യൂനപക്ഷമായിരിക്കുകയാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+