കശ്മീരില്‍ സ്ഫോടനം: രണ്ട് സൈനികര്‍ മരിച്ചു
ജമ്മു: ഒക്ടോബര്‍ 21 ശനിയാഴ്ച ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ അതിര്‍ത്തി രക്ഷാസേനയുടെ നിയന്ത്രണത്തിന്‍ കീഴിലുള്ള പ്രദേശത്തുണ്ടായ സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നാല് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഒരു കോവര്‍ക്കഴുതയുടെ പുറത്തുകെട്ടിവെച്ച ബോംബാണ് അപകടകാരണമായതെന്ന് കരുതുന്നു.
രാവിലെ 7.30ന് പുറത്ത് കെട്ടിവെച്ച ചില ബാഗുകളുമായി കോവര്‍കഴുത രക്ഷാസേനയുടെ നിയന്ത്രണത്തിന്‍ കീഴിലുള്ള പ്രദേശത്ത് പ്രവേശിക്കുകയായിരുന്നു. സാധനങ്ങളും മറ്റു കൊണ്ടുപോവുന്നതിന് കോവര്‍ക്കഴുതകളെ സാധാരണ ഉപയോഗിക്കാറുള്ളതുകൊണ്ട് സൈനികര്‍ അത് കാര്യമായെടുത്തില്ല.
കഴുത ബിഎസ്എഫ് പോസ്റിനകത്ത് കടന്ന് അല്പസമയത്തിനു ശേഷം അതിശക്തമായ സ്പോടനമുണ്ടായി. രണ്ട് സൈനികര്‍ അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് കരുതുന്നത്. കശ്മീരില്‍ ഇത്തരമൊരു സംഭവം ആദ്യമായെണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications