കോണ്‍ഗ്രസും സി പി എമ്മും അധ:പതിക്കുന്നു: വെങ്കയ്യ നായിഡു
നാഗര്‍കോവില്‍: ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസും സി പി എമ്മും അധ:പതനത്തിന്റെ പാതയിലാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. കോണ്‍ഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടപ്പോള്‍ സി പി എമ്മിന് ദേശീയപാര്‍ട്ടി എന്ന സ്ഥാനം തന്നെ നഷ്ടപ്പെട്ടുവെന്ന് വെങ്കയ്യനായിഡു ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 21 ശനിയാഴ്ച നാഗര്‍കോവിലില്‍ തമിഴ്നാട് ദക്ഷിണമേഖലാ ബി ജെ പി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എന്നാല്‍ ദേശീയരാഷ്ട്രീയത്തില്‍ ബി ജെ പി യുടെ പ്രസക്തി വര്‍ദ്ധിച്ചു വരികയാണ്.
തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് ഒരു രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയിലുള്ള അസ്തിത്വം തന്നെ നഷ്ടപ്പെട്ടിരിക്കുന്നതായി നായിഡു പറഞ്ഞു. ബി ജെ പി യുടെ നില ഇവിടെയും ശക്തമായിക്കൊണ്ടിരിക്കുകയാണ്.
തിരുനല്‍വേലിയിലെ ദളവാപുരത്ത് മാതാ അമൃതാനന്ദമയീ മഠത്തിന്റെ ആഭിമുഖ്യത്തില്‍ പാവങ്ങള്‍ക്കായി നിര്‍മിച്ചു നല്‍കിയ 60 വീടുകളുടെ താക്കോല്‍ ദാന കര്‍മ്മവും മന്ത്രി വെങ്കയ്യ നായിഡു നിര്‍വഹിച്ചു.












Click it and Unblock the Notifications