കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി ഞായറാഴ്ച ആശുപത്രി വിടും

  • By Staff
Google Oneindia Malayalam News

മുംബൈ: കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ ഒക്ടോബര്‍ 22ന് ഞായറാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തേക്കും. അന്നു തന്നെ പ്രധാനമന്ത്രി ദില്ലിയിലേക്ക് തിരിക്കുമെന്നാണ് കരുതുന്നത്.

ഒക്ടോബര്‍ 10 ചൊവാഴ്ചയാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ച് വാജ്പേയിയുടെ ഇടത്തേ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയത്. ന്യൂയോര്‍ക്കില്‍ നിന്നെത്തിയ വിദഗ്ധന്‍ ഡോ. ചിത്തരഞ്ജന്‍ റണാവത്തായിരുന്നു ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചത്.

റണാവത്ത് അമേരിക്കയിലേക്ക് തിരിച്ചുപോയതിനുശേഷം ഡാ. ഫറൂഖ് ഇ. ഉദ്വാദിയയും ഡോ. നന്ദു ലോഡുമാണ് വാജ്പേയിയെ പരിചരിക്കുന്നത്. ആശുപത്രിയിലെ ഇടനാഴിയില്‍ കൂടി പ്രധാനമന്ത്രി നടക്കാന്‍ തുടങ്ങിയിട്ടുണ്ട്. അദ്ദേഹം ഏതാണ്ട് വേദനയില്‍ നിന്ന് മുക്തി നേടിക്കഴിഞ്ഞു ഞായറാഴ്ച വാജ്പേയിയെ ഡിസ്ചാര്‍ജ് ചെയ്തേക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ പറഞ്ഞു.

എങ്കിലും കുറച്ചു കാലത്തേക്കെങ്കിലും നടക്കാന്‍ പ്രധാനമന്ത്രിക്ക് വാക്കറിന്റെ സഹായം വേണ്ടിവരുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിലായിരിക്കും ദില്ലിയിലേക്ക് പോവുക എന്ന് കേന്ദ്ര വിവരസാങ്കേതിക വകുപ്പുമന്ത്രി പ്രമോദ് മഹാജന് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം ആയിരക്കണക്കിന് ആശംസാ കാര്‍ഡുകളാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും കത്തുകളം ടെലിഗ്രാമുകളും ഫാക്സുകളും ഇ-മെയിലുകളും ബൊക്കകളും മറ്റുമായി 25,000ത്തോളം ആശംസാ സന്ദേശങ്ങള്‍ വന്നു കഴിഞ്ഞുവെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം വാജ്പേയി ദില്ലിയിലേക്ക് തിരിക്കുമ്പോള്‍ ഗംഭീരമായൊരു യാത്രയയപ്പു നല്‍കാന്‍ ആശുപത്രി അധികൃതരും മുംബൈ വാസികളും ശ്രമിച്ചു വരികയാണ്. യാത്രയയപ്പു സന്ദേശം ആലേഖനം ചെയ്ത ഒരു കിലോമീറ്റര്‍ നീളമുള്ള ബാനര്‍ ഇതിനകം തന്നെ ഒരുങ്ങിക്കഴിഞ്ഞു. ബോളിവുഡ് താരം ജൂഹി ചാവ്ലയുടെയും ടിവി സീരിയലില്‍ ശ്രീകൃഷ്ണനായി അഭിനയിച്ച നിതീഷ് ഭരദ്വാജിന്റെയും മറ്റു ബിജെപി നേതാക്കളുടെയും സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി പ്രമോദ് മഹാജനാണ് ബാനര്‍ പ്രകാശനം ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X