പ്രധാനമന്ത്രി ആശുപത്രി വിട്ടു

ദില്ലി: പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രി വിട്ടുവെന്ന് സ്റാര്‍ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. ഇടത്തേ കാല്‍മുട്ടിന് നടത്തിയ ശസ്ത്രക്രിയയ്ക്കായി 11 ദിവസം ആശുപത്രിയില്‍ കിടന്നതിനു ശേഷമാണ് വാജ്പേയിയെ ഡിസ്ചാര്‍ജ് ചെയ്തത്.

പ്രധാനമന്ത്രി ഞായറാഴ്ചയോടുകൂടി ആശുപത്രി വിട്ട് ദില്ലിയിലേക്ക് തിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രമോദ് മഹാജന്‍ അറിയിച്ചിരുന്നു.

ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിക്ക് കര്‍ശനമായ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും കുറച്ചു കാലത്തേക്ക് ഇടതുകാലില്‍ കൂടുതല്‍ ശക്തി ചെലുത്തരുതെന്ന് ഉപദേശിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 20ന് രാത്രി ആശുപത്രിയിലെ 300ഓളം നഴ്സുമാര്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് ഗംഭീര യാത്രയയപ്പു നല്‍കി. കുട്ടികളും സിനിമാതാരങ്ങളും എഴുതിയ 2,000ത്തോളം ആശംസാ സന്ദേശങ്ങള്‍ അടങ്ങിയ ഒരു കിലോമീറ്റര്‍ നീളമുള്ള ബാനര്‍ ആശുപത്രിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഒക്ടോബര്‍ 10ന് ചൊവാഴ്ചയാണ് അമേരിക്കയില്‍ താമസമാക്കിയ ഡോ. ചിത്തരഞ്ജന്‍ റണാവത്തിന്റെ മേല്‍നോട്ടത്തില്‍ വാജ്പേയിയുടെ ഇടതുകാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയത്. അന്നുമുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആശുപത്രിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q