Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട്ട് കൊലപാതകവും കത്തികുത്തും

കാസര്‍കോട്: പാക്കറ്റ് ചാരായം കടത്തുന്ന സംഘത്തിലെ ചേരിപ്പോര് കൊലപാതകത്തിലും കത്തിക്കുത്തിലും തീവെപ്പിലും കലാശിച്ചു. ഒക്ടോബര്‍ 19 വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായാണ് കാസര്‍കോട് നഗരത്തില്‍ അക്രമസംഭവങ്ങളുമുണ്ടായത്.

മംഗലാരപുരത്ത് നിന്നും കാസര്‍കോട്ടേക്ക് ചാരായം കള്ളക്കടത്ത് നടത്തുന്ന സംഘത്തിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വഴക്കാണ് അക്രമസംഭവങ്ങള്‍ക്ക് വഴിവെച്ചത്. ദാവൂദ് രവി എന്നയാളുടെ നേതൃത്വത്തിലുള്ളതാണ് ഈ സംഘം.

വ്യാഴാഴ്ച രാത്രി ബാങ്ക്റോഡിലെ മദ്യഷാപ്പില്‍ വെച്ച് രമ്യ നിവാസില്‍ ബ്രിജേഷി(22)നെ ഒരു സംഘം അക്രമികള്‍ കൊലപ്പെടുത്തി. ചാരായം കടത്തുന്ന സംഘത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ച ബ്രിജേഷ് കൊലപ്പെട്ടത്.

അന്നു രാത്രി തന്നെ അണങ്കൂരുലെ ദാവൂദ് രവിയുടെ വീട് തീ വെച്ചു നശിപ്പിച്ചു. രവിയുടെ അനുജന്‍ രാജേഷിന്റെ ഓട്ടോര്‍ റിക്ഷയും രണ്ട് മോട്ടോര്‍ ബൈക്കുകളും കത്തിച്ചു.

അക്രമസംഭവങ്ങള്‍ വെള്ളിയാഴ്ചയും തുടര്‍ന്നു. രവിയുടെ അയല്‍ക്കാരനായ സുബ്രഹ്മണ്യന് നഗരത്തില്‍ വെച്ച് കുത്തേറ്റു.

ഇരുവിഭാഗത്തിലും പെട്ടവര്‍ ബിജെപിക്കാരാണ്. ഇവര്‍ തമ്മിലുള്ള വഴക്കില്‍ പാര്‍ട്ടിയും ഇടപെട്ടിരുന്നു.അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കേസുകളെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+