നളിനി കേസില്‍ വൃന്ദയും പാര്‍ട്ടിയും ഇടയുന്നു
തിരുവനന്തപുരം : നളിനി നെറ്റോ സംഭവത്തില്‍ വൃന്ദാ കാരാട്ടും സിപിഎം വനിതാ സംഘടനയും തമ്മില്‍ അഭിപ്രായവ്യത്യാസം.
കേസില്‍ രഹസ്യവിചാരണ വേണമെന്ന നളിനിയുടെ ആവശ്യത്തെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായ വൃന്ദ അനുകൂലിച്ചിരിക്കുകയാണ്. അസോസിയേഷന്റെ സംസ്ഥാന ഘടകം നളിനിയുടെ ആവശ്യങ്ങളെ എതിര്‍ത്തിരുന്നു.
അപമാനിതയായ ഒരു സ്തീക്കും പരസ്യവിചാരണയ്ക്ക് വിധേയമാകാന്‍ കഴിയില്ല. പരസ്യവിചാരണയ്ക്ക് പ്രേരിപ്പിക്കുന്നത് പോലും തെറ്റാണ്. അതുകൊണ്ട് നളിനിയുടെ ആവശ്യം തികച്ചും ന്യായമാണെന്ന് ഒക്ടോബര്‍ 20 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ വൃന്ദ പറഞ്ഞു
പരസ്യവിചാരണയില്‍ നിന്നും ഒഴിഞ്ഞുമാറിയതിനും കമ്മീഷനെ കുറ്റപ്പെടുത്തിയതിനും നളിനി നെറ്റോയെ സംസ്ഥാന മഹിളാ അസോസിയേഷന്‍ വിമര്‍ശിച്ചിരുന്നു. വൃന്ദയുടെ നിലപാട് സിപിഎം വൃത്തങ്ങളില്‍ അമ്പരപ്പുളവാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications