Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യ സംസ്കരണ ഫാക്ടറി നഗരസഭയ്ക്കെതിരെ

തിരുവനന്തപുരം : വിളപ്പില്‍ ശാലയില്‍ മാലിന്യ സംസ്കരണ ഫാക്ടറി നടത്തുന്ന കമ്പനി നഗരസഭ ചവര്‍ കൈമാറുന്ന രീതിയെ കുറ്റപ്പെടുത്തുന്നു.

മാലിന്യ സംസ്കരണ ഫാക്ടറി നടത്തിപ്പിലെ വൈകല്യം കാരണമല്ല അന്തരീക്ഷം മലിനപ്പെടുന്നതെന്ന് ഫാക്ടറി നടത്തിപ്പുകാരായ എക്സല്‍ കമ്പനിയുടെ ജനറല്‍ മാനേജര്‍ കെ.എസ്. പി. നായര്‍ ഒക്ടോബര്‍ 21 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നഗരസഭ ചവറുകള്‍ അഴുകിയ നിലയിലാണ് ഫാക്ടറിക്ക് കൈമാറുന്നത്. ഇതാണ് പരിസരപ്രദേശങ്ങളില്‍ മലിനീകരണമുണ്ടാക്കുന്നതെന്ന് നായര്‍ പറഞ്ഞു. നഗരസഭ മാലിന്യം കൈമാറുന്ന രീതി മാറ്റിയല്ലാതെ പ്രശ്നത്തിന് പരിഹാരമാവില്ലെന്ന് നായര്‍ വ്യക്തമാക്കി.

എക്സല്‍ കമ്പനി മറ്റ് പല സ്ഥലങ്ങളിലും ചവര്‍ സംസ്കരിച് ജൈവവളമാക്കുന്ന ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അവയെല്ലാം പരാതിക്കിടയില്ലാതെ സുഗമമായി നടക്കുന്നുണ്ടെന്നും നായര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+