Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനും ആന്റണിയും ദില്ലിയില്‍

ദില്ലി: കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിനെ കുറിച്ച് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ കരുണാകരനും ആന്റണിയും ദില്ലിയിലെത്തി.

ഒക്ടോബര്‍ 20 വെള്ളിയാഴ്ച ആന്റണി സോണിയയെ കണ്ട് ചര്‍ച്ച നടത്തി. തെന്നല ബാലകൃഷ്ണപിള്ളയും ഉമ്മന്‍ചാണ്ടിയും ദില്ലിയില്‍ എത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടത്താതെ സമവായത്തിലെത്താനാണ് ഹൈക്കമാന്‍ഡ് നേതാക്കളോട് നിര്‍ദേശിച്ചത്. എന്നാല്‍ സോണിയയെ കണ്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം അറിയിക്കുമെന്ന നിലപാടിലാണ് കരുണാകരന്‍.

കരുണാകരന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് വാശിപിടിച്ചാല്‍ വഴങ്ങുമെന്ന് സോണിയയെ ആന്റണി അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദുമായുള്ള ചര്‍ച്ചകളില്‍ തിരഞ്ഞെടുപ്പ് നടത്താതെ ഒത്തുതീര്‍പ്പിലെത്താമെന്ന വ്യക്തിപരമായ അഭിപ്രായമാണ് നേതാക്കള്‍ പ്രകടിപ്പിച്ചത്.

കെ. മുരളീധരനെ നേതൃസ്ഥാനത്ത് കൊണ്ട് വരുന്നതില്‍ കുറഞ്ഞൊരു ഒത്തുതീര്‍പ്പിനും കരുണാകരന്‍ തയ്യാറല്ല. ഇതിന് വേണ്ടി മാത്രമാണ് കരുണാകരന്‍ തിരഞ്ഞെടുപ്പിന് വാശിപിടിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഒക്ടോബര്‍ 21 ശനിയാഴ്ച കരുണാകരന്‍ സോണിയയെ കാണും. കെ. മുരളീധരന്‍, വി.എസ്. ശിവകുമാര്‍ എംപി, കെ. വി.തോമസ് എന്നിവരും കരുണാകരനൊപ്പമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+