സിപിഎം കരടു പദ്ധതി: പൊതു ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: പാര്‍ട്ടി പരിപാടികള്‍ കാലാനുസൃതമായ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ കരടു പരിപാടിയിന്മേല്‍ സിപിഎം പ്രത്യേക സമ്മേളനത്തില്‍ പൊതു ചര്‍ച്ച തുടങ്ങി.
സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഹ് സുര്‍ജിതാണ് കരടു പരിപാടി സമ്മേളനത്തില്‍ അവതരിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 401 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പരിപാടിയിന്മേല്‍ ഇന്നലെ ഗ്രൂപ്പു തിരിഞ്ഞുള്ള ചര്‍ച്ച നടന്നിരുന്നു.
പാര്‍ട്ടി പരിപാടികളില്‍ ഭേദഗതി വരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടു കൂടിയാണ് നാലു ദിവസത്തെ പ്രത്യേക സമ്മേളനം തിരുവനന്തപുരം എകെജി സെന്ററില്‍ ഒക്ടോബര്‍ 20ന് വെള്ളിയാഴ്ച തുടങ്ങിയത്. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടിക്കു സംഭവിച്ച തെറ്റുകള്‍ വിശകലനം ചെയ്ത് ശരിയായ വഴിയിലെത്തുക എന്നതാണ് സമ്മേളനത്തിന്റെ ഉദ്ദേശ്യമെന്ന വെള്ളിയാഴ്ച ഉദ്ഘാടന പ്രസംഗത്തില്‍ ഹര്‍കിഷന്‍ സിംഹ് സുര്‍ജിത് പറഞ്ഞിരുന്നു.












Click it and Unblock the Notifications